കൊല്ലം: ക്രിയേറ്റീവ് ക്യാൻവാസ് കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ 23 മുതൽ 28 വരെ വരയാത്ര (ഇത് നമ്മുടെ കൊല്ലം) സംഘടിപ്പിക്കും. ക്ലോക്ക് ടവറിൽ നിന്ന് തുടക്കം കുറിച്ച് തങ്കശേരികോട്ട, ആശ്രാമം ഗസ്റ്റ് ഹൗസ്, മഹാറാണി മാർക്കറ്റ് റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ, തേവള്ളി കൊട്ടാരം, അഡ്വഞ്ചർ പാർക്ക് വഴിയാണ് വരയാത്ര. തത്സമയ ചിത്രം വരയിൽ കൊല്ലത്തെ ചിത്രകാരന്മാരും പങ്കെടുക്കും. 23ന് രാവിലെ 10ന് സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സജു പ്രഭാകർ, ശ്രീകുമാർ വെൺപാലക്കര എന്നിവർ പങ്കെടുത്തു