 
ചവറ: സി.പി.ഐ മുൻ കൊല്ലം ജില്ലാ സെക്രട്ടറിയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്ന കെ.സി.പിള്ള അനുസ്മരണത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം അഹല്യ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പുത്തൻ സങ്കേതം ഉദയ ഗ്രന്ഥശാലയിൽ വെച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു.
എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.എസ്.നിധീഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി വിഷ്ണു വേണുഗോപാൽ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ഷാജി എസ്. പള്ളിപ്പാടൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി വി.ജ്യോതിഷ് കുമാർ, അഹല്യ ഐ ഹോസ്പിറ്റലിൽ പ്രതിനിധി ഡെൽന, പാർട്ടി മണ്ഡലം കമ്മിറ്റി അംഗങ്ങളായ ആർ.രാജീവൻ, എസ്.അശോകൻ,
ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ശിവൻ തുടങ്ങിയവർ സംസാരിച്ചു. മേഖല സെക്രട്ടറി അമൽ സത്യശീലൻ സ്വാഗതവും അച്ചുരാജ് നന്ദിയും പറഞ്ഞു.