കൊല്ലം: കേരളകൗമുദിയുടെ 113-ാം വാർഷികവും പ്രതിഭകൾക്കുള്ള ആദരവും സംഗീതസന്ധ്യയും 24ന് കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും. വൈകിട്ട് 5ന് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചവർക്കുള്ള കേരളകൗമുദിയുടെ ആദരവും ചടങ്ങിൽ മന്ത്രി സമ്മാനിക്കും. മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമുദായിക രംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷ്യം വഹിക്കും.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രമുഖ സംഗീത സംവിധായകൻ ജാസി ഗിഫ്ട് നയിക്കുന്ന സംഗീതസന്ധ്യ പൂനിലാവും അരങ്ങേറും.