കടയ്ക്കൽ: എസ്.എൻ .ഡി .പി യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുക്കുന്ന പദയാത്രികരുടെ വ്രതം അനുഷ്ടാനത്തിന് തുടക്കം കുറിച്ചുകൊണ്ട് കാപ്പ് കെട്ട് ചടങ്ങ് ആൽത്തറമൂട് ഗുരു ക്ഷേത്രത്തിൽ നടന്നു. പദയാത്ര ക്യാപ്ടൻ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്ര ബോസിന് കാപ്പ് കെട്ടികൊണ്ട് ഗുരു ക്ഷേത്രം ശാന്തി കെ. ബാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, ശാഖ പ്രസിഡന്റ് കെ.എൻ.അനിൽകുമാർ, വൈസ് പ്രസിഡന്റ് ഷാജി, യൂണിയൻ കൗൺസിലർ എസ്.വിജയൻ, ഷൈജു കല്ലുംകൂട്ടത്തിൽ എന്നിവർ പങ്കെടുത്തു.