കൊല്ലം: ഡോ. ബി.ആർ.അംബേദ്കറിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കട ബസ് വേയിൽ അവസാനിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ എസ്.ഷബീർ, ജില്ലാ വൈസ് പ്രസിഡന്റ്ശബരീനാഥ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശരത്ത്, വിനു വിജയൻ, ദേവിക രാമചന്ദ്രൻ, ബിലാൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പവിത്ര നന്ദി പറഞ്ഞു.