കുളത്തൂപ്പുഴ: മടത്തറയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ കവർച്ചാ ശ്രമം . ഇന്നലെ വൈകിട്ടോടെ എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ വന്ന ഏജൻസി സ്റ്റാഫുകൾ ആണ് സംഭവം ആദ്യം കണ്ടത്. ഉടൻ തന്നെ ബാങ്ക് അധികൃതരെ അറിയിക്കുകയും തുടർന്ന് ചിതറ പൊലീസിനെ വിവരം അറിയിക്കുകയും ചോയ്തു. ചിതറ സബ് ഇൻസ്‌പെക്ടർ രശ്മിയുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. എ.ടി.എം ഷട്ടർ അടക്കുകയും കാവൽ ഏർപ്പെടുത്തുകയും ചെയ്തു.. കൂടുതൽ അന്വേഷണത്തിനായി ഇന്ന് രാവിലെ ഫോറെൻസിക്, ഫിംഗർ പ്രിന്റ് അടക്കം ഉള്ളവർ എത്തും. പണം നഷ്ടമായിട്ടില്ല എന്നാണ് പ്രാഥമിക വിവരം.. മോഷ്ടാക്കൾ സി.സി.ടി.വി മറച്ചിട്ടാണ് എ.ടി.എം കൗണ്ടർ കുത്തി പൊളിച്ചത്.