മടത്തറ: എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറിൽ മോഷണം നടത്താൻ ശ്രമിച്ച സംഭവത്തിൽ കൊട്ടാരക്കര ഡി.വൈ.എസ്.പി ബൈജുകുമാറിന്റെ നേത്യത്വത്തിൽ വിരലടയാള വിദഗ്ദ്ധനും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി. എ.ടി.എമ്മിലെ ക്യാമറകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് മറക്കുകയും
കേബിളുകൾ വലിച്ചു പറിക്കുകയും ചെയ്തിട്ടുണ്ട്. ഫെയിസ് ടോർ കുത്തിപൊളിച്ച് നംമ്പർ ലോക്ക് ഇളക്കി മാറ്റി
ഉള്ളിലെ ലോക്കർ കുത്തിപൊളിക്കാൻ മോഷ്ടാവിന് ആയിട്ടില്ല. പൊലീസെത്തി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തി . കൂടുതൽ തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ പ്രോഫഷണൽ മോഷ്ടാവല്ല കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി പറഞ്ഞു. കടയ്ക്കൽ എസ്.എച്ച്.ഒ രാജേഷിന്റെ നേതൃത്വത്തിൽ ചിതറ സബ്ഇൻസ്‌പെക്ടർമാരായ രശ്മി, അനിൽ എന്നിവരും ഡാൻസാഫ് ടീമും ചേർന്ന് സമീപത്തെ കടകളിൽ ഉള്ള സി.സി.ടിവി ക്യാമറ പരിശോധിച്ചു. മടത്തറ പ്രവർത്തിക്കുന്ന എസ്.ബി.ഐ എ.ടി.എമ്മിനെക്കുറിച്ച് നാട്ടുകാർക്ക് അടക്കം വ്യാപകമായി പരാതി ആണ് ഉള്ളത് വൃത്തിഹീനമായ നിലയിൽ ആണ് എ.ടി.എം പ്രവർത്തിക്കുന്നത്. മിക്കപ്പോഴും പണം കാണില്ല. എ.ടി.എമ്മിനുള്ളിൽ ഫാൻ, എ.സി എന്നിവ ഉണ്ടെങ്കിലും പ്രവർത്തനം ഇല്ല.