ccc
എസ്.എൻ.ഡി .പി യോഗം ഇട്ടിവ പഞ്ചായത്ത്‌ മേഖല സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ പ്രസിഡന്റ്‌ ഡി. ചന്ദ്രബോസ് സമീപം

കടയ്‌ക്കൽ : എസ്.എൻ .ഡി .പി യോഗം ഇട്ടിവ പഞ്ചായത്ത് മേഖല സമ്മേളനം വയലാ ശാഖാ മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിൽ യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, കൗൺസിൽ അംഗങ്ങളായ പങ്ങലുകാട് ശശിധരൻ, വി. അമ്പിളിദാസൻ, വയലാ ശാഖാ കൺവീനർ കെ. ശ്രീധരൻ, ചുണ്ട ശാഖാ പ്രസിഡന്റ് എസ്. രാജേന്ദ്രൻ,സെക്രട്ടറി പി. ജയകുമാർ, കോട്ടുക്കൽ ശാഖാ വൈസ് പ്രസിഡന്റ് ബൈജു എന്നിവർ സംസാരിച്ചു. ശിവഗിരി തീർത്ഥാടന പദയാത്രയും ഏപ്രിലിൽ നടക്കുന്ന ശ്രീനാരായണ സംഗമവും വിജയിപ്പിക്കാനും തീരുമാനിച്ചു.