
കൊല്ലം: പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ് കമ്പലടി ഗവ.എൽ.പി.എസിൽ ആരംഭിച്ചു. സ്കൂൾ മാനേജർ ഓമന ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പോരുവഴി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, ഹെഡ്മിസ്ട്രസ് വി.ഷീബ, എസ്.എം.സി ചെയർമാൻ അബ്ദുൽ സലീം, എസ്.എം.സി വൈസ് ചെയർപേഴ്സൺ റസീന, എം.പി .ടി.എ പ്രസിഡന്റ് നാസില, മുൻ പ്രോഗ്രാം ഓഫീസർ എ.ജി.ഹരീന്ദ്രനാഥ്, പി.ടി.എ പ്രസിഡന്റ് സൂര്യാദേവി, തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ സ്വാഗതവും പ്രോഗ്രാം ഓഫീസർ ആർ.ഹരികുമാർ നന്ദിയും പറഞ്ഞു.