paxhaklari-

കൊല്ലം: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ശ്രീ നാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിനോടനുബന്ധി​ച്ച് വേപ്പാലുംമൂട്ടിലെ രാമസ്വാമി മഠത്തിൽ മാതൃക പച്ചക്കറി പദ്ധതി നടപ്പാക്കി. ശ്രീ നാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ പച്ചക്കറിത്തൈകൾ എൻ.എസ്.എസ് വോളണ്ടി​യർമാർക്ക് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡന്റ്‌ കൃഷ്ണഭദ്രൻ, വാർഡ് കൗൺസിലർ കൃപ വിനോദ്, കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ റാണി മോൾ, അദ്ധ്യാപകരായ ധന്യ എസ്‌.രാജൻ, അമ്മു എന്നിവർ പങ്കെടുത്തു.