കൊല്ലം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്‌ കേന്ദ്ര കമ്മിറ്റിയുടെ തീരുമാന പ്രകാരം സംഘടിപ്പിക്കുന്ന, വിവിധ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ സംഗമം സോഷ്യലിസ്റ്റ് കോൺക്ലെവ് ഇന്ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി. മനോജ്‌ കുമാർ അദ്ധ്യക്ഷത വഹിക്കും.ജില്ലാ സെക്രട്ടറി സ്റ്റാലിൻ പാരിപ്പള്ളി സ്വാഗതം പറയും. എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ, ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. എം.എസ്. താര, കർഷക ജനതാദൾ സംസ്ഥാന പ്രസിഡന്റ്‌ വി. മാധവൻ പിള്ള, ഫോർവേഡ് ബ്ലോക്ക്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കളത്തിൽ വിജയൻ, ബി. രാജേന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പ്രകാശ് മൈനാഗപ്പള്ളി എന്നിവർ സംസാരിക്കും