kssp-

കൊല്ലം: എൽ.ഡി.എഫ് സർക്കാർ പുലർത്തിവരുന്ന പിടിപ്പുകേട് സിവിൽ സർവീസ് പെൻഷൻകാരുടെ കാര്യത്തിലും അനുവർത്തിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. സർവീസിലുള്ള ജീവനക്കാർക്ക് ഒരു മാസം മുമ്പെ ക്ഷാമബത്ത അനുവദിച്ച സർക്കാർ പെൻഷൻ പറ്റിയവർക്ക് ഒരു മാസം കഴിഞ്ഞാണ് ക്ഷാമാശ്വാസം അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ഇരവിപുരം നിയോജകമണ്ഡലം വാർഷികസമ്മേളനം കോൺഗ്രസ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് പി.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എം.അബ്ദുൾ സലാം റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എസ്.രഘുനാഥൻ വരവ് - ചെലവ് കണക്ക് അവതരിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.ബേബിസൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ, കെ.എസ്.എസ്.പി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സുജയ്, സംസ്ഥാന കമ്മിറ്റിയംഗം ബി.സതീശൻ, ജില്ലാ പ്രസിഡന്റ് എ.എ.റഷീദ്, സെക്രട്ടറി വാര്യത്ത് മോഹൻകുമാർ, സംസ്ഥാന കൗൺസിലർമാരായ പി.പ്രതാപസേനൻപിള്ള, പി.സുരേന്ദ്രനാഥ്, ജില്ലാ ജോ. സെക്രട്ടറിമാരായ എൽ.ശിവപ്രസാദ്, ജി. രാമചന്ദ്രൻപിള്ള, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.നാസർ, രാജീവ് പാലത്തറ, ജില്ലാ സെക്രട്ടേറിയറ്റംഗം ജെ.ബെൻസി, കമ്മിറ്റിയംഗങ്ങളായ ജി.മണികണ്ഠൻപിള്ള. ഡി.ജോൺസൺ, ആർ.സുരേഷ് ബാബു, കെ.രാജേന്ദ്രൻ, ഉമ്മർ മണ്ണടി, ശൈലജ അഴകേശൻ, ബി.ബിന്ദു, ടി.വിജയമ്മ, ലൈല ബായി, വി.ആർ.രാധമ്മാൾ, ബി.ജി.പിള്ള, എൻ.സുന്ദരൻ, എസ്.അഷറഫ്, പി.പ്രസന്നകുമാർ, കെ.സുരേന്ദ്രൻ, ബി.ഹേമചന്ദ്രൻ, എം.എച്ച്.ഷംസുദ്ദീൻ, എ.നസീർ ഖാൻ എന്നിവർ സംസാരിച്ചു.