
കൊല്ലം: കേന്ദ്ര സർക്കാർ ആവിഷ്കരിച്ച യു.പി.എസ്/എൻ.പി.എസ് പെൻഷൻ പദ്ധതികൾ അവസാനിപ്പിച്ച് എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കൊല്ലം കെ.ജി ബോസ് സെന്ററിൽ നടന്ന സമ്മേളനം കേരള സ്റ്റേറ്റ് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്.ഉദയകുമാർ അദ്ധ്യക്ഷനായി. ശ്രീചിത്ര എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ.വി.മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ആർ.എം.എസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജെ.നൈസാം, ജി.ഡി.എസ് യൂണിയൻ സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ, എസ്.സുജീന്ദ്രൻ, ആർ.വി.ശ്രീകാന്ത്, സി.ബിന്ദു, എ.ഷരീഫ്, എസ്.സുജി എന്നിവർ സംസാരിച്ചു. ചർച്ചയ്ക്ക് സെക്രട്ടറി ആർ.അരുൺ കൃഷ്ണൻ മറുപടി പറഞ്ഞു. ഭാരവാഹികളായി എസ്.ഉദയകുമാർ (പ്രസിഡന്റ്), എ.ഷരീഫ്, എസ് സജി, സജുമോൻ (വൈസ് പ്രസിഡന്റ്), ആർ.അരുൺ കൃഷ്ണൻ (സെക്രട്ടറി), ആർ.വി.ശ്രീകാന്ത്, എസ്.സുജീന്ദ്രൻ, വിവി ഗഗാറിൻ, എൽവിൻ (അസി.സെക്രട്ടറി), സി.ബിന്ദു (ട്രഷറർ) എന്നിവരെയും വിവിധ സംഘടനകളിൽ നിന്നായി മുപ്പതംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.