ccc
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ അഡ്വ.കെ.പി.സജിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെമിനാർ സംഘടിപ്പിച്ചു. 'മതം രാഷ്ട്രം ദേശീയത' എന്ന വിഷയത്തിൽ ലാലാജി ഗ്രന്ഥശാല ഹാളിൽ നടന്ന സെമിനാർ അഡ്വ.കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.പി .ബി. ശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി.വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.സുകേശൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ വി.പി.ജയപ്രകാശ് മേനോൻ, വള്ളിക്കാവ് മോഹൻദാസ്, ജില്ലാ പഞ്ചായത്തംഗം
എസ് .സോമൻ,എ. പ്രദീപ്, മണപ്പള്ളി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.