
കൊട്ടിയം: കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി തിരയിൽപ്പെട്ട് മരിച്ചു. ഇരവിപുരം സ്‌നേഹതീരം സുനാമി ഫ്ളാറ്റിൽ ജോയിയുടെയും റാണിയുടെയും മകൻ ജോമോനാണ് (14) മരിച്ചത്. കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് സുഹൃത്തുക്കൾക്കൊപ്പം മയ്യനാട് താന്നിയിൽ കടലിൽ കുളിക്കാനിറങ്ങവെ തിരയിൽപ്പെടുകയായിരുന്നു. പൊലീസും അഗ്‌നി രക്ഷാ സേനാംഗങ്ങളും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മൂന്നോടെ മത്സ്യത്തൊഴിലാളികൾ വിരിച്ച വലയിൽ ജോമോന്റെ മ്യതദേഹം കുടുങ്ങി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരവിപുരം പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്.