കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 22ന് സെറ്റോയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തും. ഇതിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ ജില്ലയിൽ നിന്ന് 250 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ സെറ്റോ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ അദ്ധ്യക്ഷനായി. സംഘടനാ നേതാക്കളായ മനോജ് മലയിൽ, സി.അനിൽ ബാബു, പരവൂർ സജീബ്, ബി.എസ്.ശാന്തകുമാർ, എം.എസ്.രാകേഷ്, ജെഫിൻ.പി.തങ്കച്ചൻ, ബോബൻ, എ.ഷാജി, എസ്.ശ്രീഹരി, ജെ.സരോജാക്ഷൻ, ജി.ബിജിമോൻ, ബി.അനിൽകുമാർ, എസ്.ഉല്ലാസ്, എച്ച്.നിസാം, പ്രിൻസി, റീന തോമസ്, വിനോദ് പിച്ചിനാട്, റോണി മുഞ്ഞനാട്ട്, ആർ.ധനോജ് കുമാർ, ഹസൻ പെരുങ്കുഴി, എം.സതീഷ് കുമാർ, എസ്.രമേഷ് കുമാർ, ബി.ലുബിന, എ.സൈജു അലി, എം.ആർ.ദിലീപ്, എം.മനോജ്, ഇ.മുജീബ് തുടങ്ങിയവർ സംസാരിച്ചു.