കൊല്ലം: ഉമ്മന്നൂർ വിലങ്ങറ ഇലഞ്ഞിക്കൽ വീട്ടിൽ രവീന്ദ്രനെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു. വിലങ്ങറ ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ വിഷ്ണുവിനെയാണ് കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജ് എസ്.സുഭാഷ് വിട്ടയച്ചത്. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാലാണ് പ്രതിയെ വിട്ടയച്ചത്. 2015 മേയ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ ചവറ ജി.പ്രവീൺകുമാർ, കല്ലുംതാഴം വി.കെ.ഉണ്ണിക്കൃഷ്ണൻ, പ്രിയ.ജി.നാഥ്, സൽരാജ് എന്നിവർ ഹാജരായി.