തഴവ: വവ്വാക്കാവ് യൗവ്വനയുടെ നാൽപ്പത്തിനാലാമത് വാർഷികാഘോഷവും പ്രൊഫഷണൽ നാടക മത്സരവും നാളെ ആരംഭിക്കും. രാവിലെ 9ന് സമിതി പ്രസിഡന്റ് സുരേഷ് പനച്ചത്തറ പതാക ഉയർത്തും. വൈകിട്ട് 5ന് പൊതുസമ്മേളനം. രാത്രി 7.30ന് നാടകം. പ്രൊഫഷണൽ നാടകങ്ങൾ 25, 26, 27 തീയതികളിൽ രാത്രി 7.30ന്. 28ന് രാവിലെ 9ന് പെൻസിൽ ഡ്രോയിംഗ്, കളറിംഗ് മത്സരങ്ങൾ. വൈകിട്ട് 3ന് ക്വിസ് മത്സരം. രാത്രി 7.30ന് നാടകം. 29ന് രാവിലെ 9 മുതൽ കലാമത്സരങ്ങൾ. വൈകിട്ട് 6ന് പൊതുസമ്മേളനം. രാത്രി 7.30ന് നാടകം. സംസ്ഥാനത്തെ ആറ് പ്രമുഖ സമിതികളുടെ പ്രൊഫഷണൽ നാടകങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത് .