കൊല്ലം: കശുഅണ്ടി ഫാക്ടറികൾ അടയാതിരിക്കാൻ കാഷ്യു ബോർഡ് 3000 മെട്രിക് ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നു. കാഷ്യു കോർപ്പറേഷൻ, കാപ്പെക്‌സ് ഫാക്ടറികളുടെ പ്രവർത്തനത്തിനായാണ് മൊസാമ്പിക് രാജ്യത്ത് നിന്ന് തോട്ടണ്ടി എത്തിക്കുന്നത്. ഇ- ടെണ്ടറിലൂടെ കരാർ ഉറപ്പിച്ചു. ജനുവരി 15നും 20നുമിടയിൽ തോട്ടണ്ടി എത്തും.

കാഷ്യു കോർപ്പറേഷൻ ഫാക്ടറികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഷെല്ലിംഗ് ജോലി ജനുവരി 5 വരെയും പീലിംഗ്, ഗ്രേഡിംഗ് ജോലികൾ ജനുവരി 15 വരെയും തുടരും. മൂന്ന് മാസം മുടക്കമില്ലാതെ പ്രവർത്തിക്കാൻ ആവശ്യമായ തോട്ടണ്ടിയാണ് ജനുവരി 20 ഓടെ ഫാക്ടറികളിൽ എത്തുക.

കാഷ്യു കോർപ്പറേഷനിൽ നിന്ന് 185 തൊഴിലാളികൾ വിരമിക്കുന്ന ഡിസംബർ 31ന് തൊഴിലാളികളുടെ യാത്രഅയപ്പ് ചടങ്ങ് നിർവഹിക്കുന്നതിന് സഹായകരമായ നിലയിലാണ് ഫാക്ടറികൾ പ്രവർത്തിക്കുന്നതെന്ന് കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനും കാപ്പെക്‌സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ളയും അറിയിച്ചു.

പ്രതിസന്ധിയിലും പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കണമെന്ന സർക്കാർ നിലപാടിന്റെ ഭാഗമായിട്ടാണ് കശുഅണ്ടി വാങ്ങാനും ഫാക്ടറികൾ പ്രവർത്തിപ്പിക്കാനും തീരുമാനിച്ചത്.

കാഷ്യു ബോർഡ് അധികൃതർ