കൊട്ടാരക്കര: തൃക്കണ്ണമംഗൽ വിജയ് നഗർ റസിഡൻസ് അസോസിയഷൻ 16-ാമത് വാർഷികവും ക്രിസ്മസ്, ന്യൂ ഇയർ കുടുംബ സംഗമവും വിജയ നഗർ ഡോ. പ്രകാശ് തര്യൻെറ വീട്ടിൽ നഗരസഭ ചെയർമാൻ എസ്.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ജോസ് മാത്യു അദ്ധ്യക്ഷനായി. അനിൽ കെ.സാം മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജേക്കബ് ജോൺ, അഡ്വ. വെളിയം രാജീവ്, അഡ്വ. ബിജു ഏബ്രഹാം, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, സജി ചേരൂർ, തോമസ് മാത്യു,സന്തോഷ്, സാം തെങ്ങുംവിള, ജോയി സിനോറ, എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഗാന സന്ധ്യ, മധുര വിതരണം എന്നിവ നടന്നു. അസോസിയേഷൻ ഭാരവാഹികളായി ജോയി സിനോറ (രക്ഷാധികാരി), ജോസ് മാത്യു (പ്രസിഡന്റ്) സാം തെങ്ങുംവിള (വൈസ് പ്രസിഡന്റ്), സജി ചേരൂർ (സെക്രട്ടറി), ജേക്കബ് കെ.മാത്യു, ഷിനു ജോസ് (ജോ. സെക്രട്ടറിമാ‌ർ), വി.വൈ. വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.