neeravil

കൊല്ലം: എസ്.എൻ.ഡി.പി യോഗം നീരാവിൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് സഹവാസ ക്യാമ്പിന് തുടക്കം. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ലിജി അജു അദ്ധ്യക്ഷയായി. സ്റ്റാഫ് പ്രതിനിധി പി.എസ്.മഞ്ജു സംസാരിച്ചു. എസ്.എം.മനോജ് മുരളി സ്വാഗതവും റെയിഞ്ചർ ലീഡർ എസ്.സിന്ധുമോൾ നന്ദിയും പറഞ്ഞു. നാടക പ്രവർത്തകനും ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയുമായ അമാസ്.എസ്.ശേഖറിന്റെ നേതൃത്വത്തിൽ നാടക കളരിയോടെ ക്യാമ്പ് ആരംഭിച്ചു. 24ന് ക്യാമ്പ് സമാപിക്കും.