കൊട്ടാരക്കര. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും നിരന്തരം ഇകഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് നേതാവ് വിജയരാഘവന്റെ പ്രസ്താവനകൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ദോഷമുണ്ടാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ നടന്ന ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം സി.ആർ. നജീബ്, ഡി,സി.സി ജനറൽ സെക്രട്ടറിമാരായ പി.ഹരികുമാർ,അഡ്വ. ബ്രിജേഷ് എബ്രഹാം, ബേബി പടിഞ്ഞാറ്റിൻകര, ആർ. മധു, എം.സി ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.