tharun

ഓച്ചിറ: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. ഓച്ചിറ വയനകം കൈപ്പള്ളിൽ വീട്ടിൽ തരുണാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 6നായിരുന്നു സംഭവം. പ്രയാർ സ്വദേശിയായ ഷൈജുവും തരുണും തമ്മിൽ ഓച്ചിറ ജംഗ്ഷനിൽ വച്ചുണ്ടായ തർക്കത്തിൽ ഷൈജുവിനെ പ്രതി അസഭ്യം വിളിച്ച് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താനും ശ്രമിച്ചു. ആക്രമണത്തിൽ ഷൈജുവിന്റെ കൈയിലെ അസ്ഥിക്ക് പൊട്ടലും ആഴത്തിൽ മുറിവുമേറ്റു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് തരുൺ. ഓച്ചിറ സബ് ഇൻസ്‌പെക്ടർ നിയാസിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ അനു, അനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.