കൊട്ടാരക്കര: വാളകം കീഴൂട്ട് കുടുംബ സംഗമം 29ന് വാളകം പ്രതീക്ഷ കൺവെൻഷൻ സെന്ററിൽ നടക്കും. കുടുംബാംഗവും മന്ത്രിയുമായ കെ.ബി. ഗണേശ് കുമാ‌ർ ഉദ്ഘാടനം ചെയ്യും. ആർ. ബാലകൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാര സമർപ്പണം, മുതിർന്ന

കുടുംബാംഗങ്ങളെ ആദരിക്കൽ, തൊഴിൽ മേള, കലാപരിപാടികൾ എന്നിവ നടക്കും. കവിയും കഥാകൃത്തും നോവലിസ്റ്റുമായ എസ്.ഡി. അനിൽകുമാറിന് പ്രഥമ ആർ.ബാലകൃഷ്ണപിള്ള സ്മാരക സാഹിത്യ പുരസ്കാരം സമ്മാനിക്കും.