
കരുനാഗപ്പള്ളി: ജോൺ എഫ്.കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി കേഡറ്റ് ദുർഗ സുരേഷ് ജനുവരി 26ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും. എൻ.സി.സി നേവൽ, ആർമി, എയർ വിംഗുകളിൽ കൊല്ലം ഗ്രൂപ്പിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 2 വിദ്യാർത്ഥികളിൽ ഒരാളാണ് ദുർഗ. പരേഡിൽ കേരളത്തെയും ലക്ഷദ്വീപിനെയും ആണ് ദുർഗ പ്രതിനിധീകരിക്കുന്നത്. 3 കേരള എൻ സി സി കൊല്ലം ബറ്റാലിയനിലെ അംഗമാണ്. എച്ച് എസ് വിഭാഗം കഥകളി സിംഗിൾ, ഗ്രൂപ്പ് ഇനങ്ങളിൽ കൊല്ലം ജില്ലയിൽ നിന്നു ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ദുർഗ സംസ്ഥാന കലോത്സവത്തിലും പങ്കെടുക്കുന്നുണ്ട്. കല്ലേലിഭാഗം അമ്പാടിയിൽ സുരേഷിന്റെയും രമ്യ സുരേഷിന്റെയും മകളാണ്. സഹോദരൻ കാശിനാഥ്. ദുർഗയെ മാനേജർ മായ ശ്രീകുമാറും ഹെഡ്മാസ്റ്റർ മുർഷിദ് ചിങ്ങോലിയും ചേർന്ന് ആദരിച്ചു. അഡ്മിനിസ്ട്രേറ്റർ ഗംഗാറാം കണ്ണമ്പള്ളിൽ, മീര സിറിൾ, പാഠപുസ്തക സമിതി അംഗവും അക്കാഡമിക് കൊ- ഓർഡിനേറ്ററുമായ സുധീർ ഗുരുകുലം, നേവൽ എ.എൻ.ഒ ശ്രീരാഗ് പതാരം, ഹാഫിസ് വെട്ടത്തേരിൽ, അക്ഷയ് ചന്ദ്രൻ, ഗോകുൽ ചന്ദ്രൻ, കുര്യൻ എ.വൈദ്യൻ,രമ്യ തുടങ്ങിയവർ സംസാരിച്ചു.