mulaya

കൊല്ലം: മയ്യനാട് മുളയത്ത് കുടുംബ സംഗമം ടി.കെ.ഹൗസിൽ വച്ച് നടന്നു. പ്രസിഡന്റ് പ്രൊഫ. ഉമയമ്മ ശ്രീവത്സൻ അദ്ധ്യക്ഷയായി. ജനറൽ കൺവീനർ ബാലചന്ദ്രൻ, സെക്രട്ടറി പ്രൊഫ. ജയപ്രകാശ്, ട്രഷറർ ശശിധരൻ, എക്സി. കമ്മിറ്റി അംഗങ്ങളായ സരസിജൻ, പ്രതിഭ മുളയത്ത്, ബാബു കൊന്നയിൽ, ശിവദാസൻ,സുമിത സാഗർ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ ശിവദാസൻ, കോമളം, സത്യഭാമ എന്നിവരെ ആദരിച്ചു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ ഡോ. വി.കെ.ആനന്ദിനെ കുടുംബ സംഗമത്തിൽ അഭിനന്ദിച്ചു. കേരളത്തിന് പുറത്തും വിദേശത്തും താമസിക്കുന്ന കുടുംബാംഗങ്ങളടക്കം 120 ഓളം പേർ പങ്കെടുത്തു. കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.