കൊട്ടാരക്കരര: എൻ.സി.സി ഒമ്പത് കേരള ബറ്റാലിയൻ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ ദേശീയ ട്രക്കിംഗ് ക്യാമ്പ് അരിപ്പ വനമേഖലയിൽ ആരംഭിച്ചു. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന് പുറമേ ഒടീഷ, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, പോണ്ടിച്ചേരി ഡയറക്ടറേറ്റിലെ കേഡറ്റുകളും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. 510 കേഡറ്റുകൾക്ക് പുറമേ 15 അസോസിയേറ്റ് എൻ.സി.സി ഓഫീസർമാരും അൻപതോളം അനുബന്ധ ഉദ്യോഗസ്ഥരും ക്യാമ്പിലുണ്ട്. ദേശീയ ട്രക്കിംഗ് ക്യാമ്പ് ബ്രിഗേഡിയർ ജി. സുരേഷ് ഇന്ന് കൊല്ലത്ത് ഫാളാഗ് ഓഫ് നിർവഹിക്കും. ക്യാമ്പ് കമാൻഡന്റ് കേണൽ ജിനു തങ്കപ്പൻ, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡന്റ് ലെഫ്റ്റനന്റ് കേണൽ കെ.എസ്. വിനോദ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ അരിപ്പ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ബേസ് ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പ് 28 ന് സമാപിക്കും.