silpa

ചാത്തന്നൂർ: സിറ്റിസൺസ് ഫാറത്തിന്റെ നേൃത്വത്തിൽ ചാത്തന്നൂരിന്റെ വികസന സാദ്ധ്യതകൾ ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യ ക്ഷനായി. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അധികൃതരും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ആസൂത്രണസമിതി വിദഗ്ദ്ധരും ശില്പശാലയിൽ പങ്കെടുത്തു.

സെക്രട്ടറി മാമ്പള്ളി ജി.ആർ.രഘുനാഥൻ ചർച്ചാരേഖകൾ അവതരിപ്പിച്ചു. ബസ് സ്റ്റോപ്പ്, ഓട്ടോ ടാക്സി സ്റ്റാൻഡ്, വഴിവാണിഭ ക്കാരുടെ പുനരധിവാസം, പൊതു മാർക്കറ്റ്, പൊതുസ്ഥലങ്ങൾ മുതലായവ കണ്ടെത്താനുള്ള കൂട്ടായ പരിശ്രമം വേണമെന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് കിഴക്ക് 80 സെന്റ് റവന്യു ഭൂമി പഞ്ചായത്തിന് വിട്ടുകിട്ടുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ അദ്ധ്യക്ഷനായുള്ള കർമ്മസമിതിക്ക് രൂപം നൽകി. ബ്ലോക്ക് കോ ഓർഡിനേറ്റർ ഡി.സുധീന്ദ്രബാബു, കില റിസോഴ്സ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ്‌, റീജിയണൽ കോ - ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ആർ.ഗോപാലകൃഷ്ണൻ നായർ, പ്രൊഫ. ശിവപ്രസാദ്, വി.വിജയ മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മരിയ.വി.സണ്ണി, ടി.ദിജു, ഉളിയനാട് ജയൻ, ജോൺ എബ്രഹാം, എൻ.ഷണ്മുഖദാസ്, കോസ്മോ വിജയൻ, കെ.ഉണ്ണികൃഷ്ണപിള്ള, ജി.രാജശേഖരൻ, രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.