 
കൊട്ടാരക്കര: അഞ്ചൽ ബ്ലോക്ക്തല കേരളോത്സവത്തിൽ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓവറോൾ കിരീടം നേടി. 8 പഞ്ചായത്തുകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. പോയിന്റ് നില: കുളത്തൂപ്പുഴ 276, അലയമൺ 190, അഞ്ചൽ 186, ഏരൂർ 153, തെൻമല 53, ഇടമുളയ്ക്കൽ 28, കരവാളൂർ 14, ആര്യങ്കാവ് 6. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലൈലാബീവി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രകുമാർ, ഗ്രാമപഞ്ചായത്ത് അംഗം പി. അനിൽകുമാർ എന്നിവരും മത്സരാർത്ഥികളും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി..