
കണ്ണനല്ലൂർ: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായ തുളസീധരനെ ജോലിക്കിടയിൽ പാമ്പുകടിയേറ്റത്തിന് തുടർന്ന് നടകത്തിയ ചികിത്സയ്ക്ക് ചെലവായ തുക തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു കൈമാറി. 804500 രൂപയുടെ ചെക്കാണ് കൈമാറിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവകുമാർ അദ്ധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.സതീഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തൊഴിലുറപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.