
തഴവ: തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഡി.സി.സി അംഗം അഡ്വ. എം.എ. ആസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു ആദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തൃദീപ് കുമാർ, മിനി മണികണ്ഠൻ, നിസ തൈക്കൂട്ടത്തിൽ, മുകേഷ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഖലീൽ പൂയപ്പള്ളി, മണ്ഡലം ഭാരവാഹികളായ സുദേശൻ, ഗംഗാധരൻ അംബിശേരി, വാവച്ചൻ, പി.കെ. രാധാമണി, അനിൽ വാഴപ്പള്ളി, അനി കടത്തൂർ, ശ്യാമില, പി.എം. ഷാജി, രവീന്ദ്രൻ പിള്ള ചോതി, സരോജൻപിള്ള, ബീഗം ജസീന, മഹിളാ കോൺഗ്രസ് നേതാക്കളായ രുഗ്മിണിയമ്മ, സജിതാ ബാബു കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുറ്റിവട്ട, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ പവർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തി.