കടയ്‌ക്കൽ: എസ്.എൻ.ഡി​.പി​ യോഗം നെടിയറ 4242-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രകൾക്ക് സ്വീകരണം നൽകും. ഇതോടനുബന്ധിച്ച് ചിറപ്പ് മഹോത്സവവും നടക്കും. പത്തനംതിട്ട ജില്ലാ ഗുരുധർമ്മ പ്രചാരണസഭയുടെ പദയാത്രയ്‌ക്ക് 28 ന് ഉച്ചയ്‌ക്ക് 2.30ന് നെടിയറ ഗുരുമന്ദിരാങ്കണത്തിൽ സ്വീകരണം നൽകും. കൊച്ചരുവിക്കോണം ജംഗ്‌‌ഷൻ വഴി 30 ന് രാവിലെ 10 ന് കടന്നുപോകുന്ന പുനലൂർ യൂണിയന്റെ പദയാത്രയ്‌ക്കും സ്വീകരണം നൽകും. 31 ന് രാവിലെ പുറപ്പെടുന്ന ശിവഗിരി തീർത്ഥാടന പദയാത്രയിൽ ശാഖ അതിർത്തിയിലെ കുടുംബാംഗങ്ങൾ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഡ്വ. ബി. അനിൽകുമാറും സെക്രട്ടറി പി. അജയനും അറിയിച്ചു. 28നാണ് ചിറപ്പ് മഹോത്സവം.