കൊല്ലം: ഡോ. ബി.ആർ.അംബേദ്കറെ അപമാനിച്ച ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് എ.ഐ.സി.സി ആഹ്വാന പ്രകാരം രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി 'ബാബാ സാഹിബ് അംബേദ്കർ സമ്മാൻ മാർച്ച് ' ഇന്ന് രാവിലെ 10ന് ജില്ലാ കളക്ടറേറ്റിലേക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. രാവിലെ 10ന് ആനന്ദവല്ലീശ്വരത്ത് നിന്ന് മാർച്ച് ആരംഭിക്കും. വർക്കിംഗ് കമ്മിറ്റിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മാർച്ചിന് ശേഷം അമിത് ഷാ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നൽകാനുള്ള നിവേദനം ജില്ലാ കളക്ടർക്ക് കൈമാറും.