
കിഴക്കേ കല്ലട: വീടിന് സമീപം ബൈക്കിടിച്ച് ഗൃഹനാഥൻ മരിച്ചു. കൊച്ചുപ്ലാംമൂട് സാധു മന്ദിരത്തിൽ രാജനാണ് (65) മരിച്ചത്. മൺറോത്തുരുത്ത് ഭാഗത്ത് നിന്ന് ചിറ്റുമലയിലേക്ക് അമിത വേഗത്തിലെത്തിയ ബൈക്കാണ് രാജനെ ഇടിച്ചുവീഴ്ത്തിയത്. ഭാര്യ: ഓമന. മക്കൾ: രാജി, രജു. മരുമക്കൾ: അജു, പ്രിൻസി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കൊടുവിള സെന്റ് ഏലിയ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.