ചവറ: ഫ്രണ്ട്സ് തരംഗം സാഹിത്യ കലാസാംസ്കാരിക സംഘടനയുടെ മികച്ച പൊതുപ്രവർത്തനത്തിനുള്ള പ്രഥമ ജനമിത്ര പുരസ്കാരവും 10,001 രൂപയും പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ ചെയർമാൻ എൻ.എസ്. വിജയനും ഗ്രാപ്പിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ ബേബി മാഅസുമ ഷമീറിനും. ഇരുവർക്കും എൻ.കെ. പ്രേമചന്ദ്രൻ എം.പി പുരസ്കാരം സമ്മാനിച്ചു. ആസാദ് ആശിർവാദ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും സുരേഷ് മാങ്കോണത്തിന്റെയും പെരുമൺ ഷാജിയുടെയും പുസ്തകങ്ങളുടെ പ്രകാശനവും ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. കൊല്ലം ശേഖറിന്റെ അദ്ധ്യക്ഷതയിൽ കവിയരങ്ങും ആശ്രാമം ഉണ്ണിക്കൃഷ്ണന്റെ ഗാനാലാപനവും നടന്നു. എസ്.ആർ.കെ. പിള്ള, സാബ് മുകുന്ദപുരം, സുരേഷ് ആർ.നായർ, ബാബുരാജ്, റോസ് ആനന്ദ്, മോഹൻ നിഖിലം, കെ.ഇ. ബൈജു എന്നിവർ സംസാരിച്ചു. അലക്സ് നെപ്പോളിയൻ നന്ദി പറഞ്ഞു.