
പോരുവഴി: വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ 'സർഗോത്സവം' മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കുറ്റിയിൽ നിസാം അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത് അംഗം റാഫിയ നവാസ്, പി.ടി.എ എക്സിക്യുട്ടീവ് അംഗം ഡോ. എസ്. ബൈജു, സ്കൂൾ ചെയർമാൻ എ.എ.റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി കെ.കെ വില്ല, ട്രഷറർ കൊടിയിൽ ലത്തീഫ്, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി.കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസർ ഖാൻ, കോ ഓർഡിനേറ്റർമാരായ അഞ്ജനി തിലകം, ഷിംന മുനീർ, അദ്ധ്യാപക പ്രതിനിധികളായ വി.ഒ. വിനീത, പ്രിയ മോൾ എന്നിവർ സംസാരിച്ചു. തുടർന്ന് വിശിഷ്ടാതിഥി അഷ് ഫിയ അൻവറിന്റെ സംഗീത വിരുന്ന് നടന്നു. പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ സാലിം അസീസ്, സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ,സുബി സാജ് എന്നിവർ നേതൃത്വം നൽകി.