ppp

കുണ്ടറ: നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ദീപശിഖാ പ്രയാണം ശ്രദ്ധേയമായി. പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവയുടെയും സഖറിയാ മാർ അന്തോണിയോസ് തിരുമേനിയുടെയും കബറിടം സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ട മാർ ഏലിയാ ചാപ്പലിൽ നിന്ന് മൗണ്ട് ഹോറേബ് ആശ്രമം മാനേജർ ഫാ.സാമുവൽ ജോർജ് തെളിച്ച് നൽകിയ ദീപശിഖ ഇടവക വികാരി ഫാ.ക്രിസ്റ്റി ജോസ്, ദീപശിഖ ക്യാപ്ടൻ ഡാനി.ബി.തോമസ്, ജൂബിലി കൺവീനർ ജിനു ജോസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കുണ്ടറ കുര്യാക്കോസ് സെമിനാരി, കുണ്ടറ സെന്റ് തോമസ് വലിയപള്ളി, പെരുമ്പുഴ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ദേവാലയം, ബഥേൽ സെന്റ് ജോർജ് തീർത്ഥാടന പള്ളി എന്നിവിടങ്ങളിൽ ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഇടവക ട്രസ്റ്റി സജി ജോൺ, ഇടവക സെക്രട്ടറി ടിന്റു തോമസ്, യുവജന പ്രസ്ഥാനം കൊല്ലം മെത്രാസന ട്രഷറർ ജോസി ജോൺ, പബ്ലിസിറ്റി കൺവീനർ അഖിൽ സജി, യുവജന പ്രസ്ഥാനം സെക്രട്ടറി ഏബൽ മാത്യു, ട്രസ്റ്റി ജോയൽ.കെ.ജോസ്, ജോ. സെക്രട്ടറി ടിജിൻ ജോയി, ജോ. ട്രഷറർ അൻസു.എസ്.തങ്കച്ചൻ, കമ്മിറ്റി അംഗങ്ങളായ ടി.ബിജു, അനൂപ് മത്തായി എന്നിവർ നേതൃത്വം നൽകി.