 
കൊല്ലം: ആശയപരമായി കരുത്ത് നേടാതെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താനാവില്ലെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മുൻ മേധാവി പ്രൊഫ. ജോസഫ് ആന്റണി പറഞ്ഞു. ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റി സോഷ്യലിസ്റ്റ് കോൺ ക്ലേവിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.
കാസർകോട് മോഡൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എ.സനൽ കുമാർ, ചാത്തന്നൂർ ആർ.ശങ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ സ്വരൂപ് ജിത്ത്, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി സ്റ്റാലിൻ പാരിപ്പള്ളി, എ.ഹിഷാം, നളിനാക്ഷൻ ഉളിയനാട് എന്നിവർ സംസാരിച്ചു.