
കൊല്ലം: ലീഡർ കെ.കരുണാകരന്റെ ഓർമ്മ ദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളൊരുക്കി കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം മണ്ഡലം കമ്മിറ്റി. കൊല്ലൂർവിള മണ്ഡലത്തിലെ ആറ് നിർദ്ധന രോഗികൾക്ക് നെബുലൈസറുകൾ അടക്കമുള്ള ചികത്സാ ഉപകരണങ്ങളും നിരവധിപേർക്ക് ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. വൈസ് മെൻസ് ഇന്റർനാഷണൽ പ്രസിഡന്റും കെ.പി.സി.സി നിർവാഹക സമതി അംഗവുമായ അഡ്വ. എ.ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ഇരവിപുരം മണ്ഡലം ചെയർമാൻ നസീർ ഭായി അദ്ധ്യക്ഷനായി. ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി ആദിക്കാട് മധു എന്നിവർ സംസാരിച്ചു. വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ജഹാംഗീർ പള്ളിമുക്ക്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ഷാജി ഷാഹുൽ എന്നിവർ നേതൃത്വം നൽകി.