intuc-

കൊല്ലം: യുവജനങ്ങളെ നേതൃനിരയിലെത്തിച്ച നേതാവാണ് കെ.കരുണാകരനെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം എ.ഷാനവാസ്ഖാൻ, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, എസ്. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, ഒ.ബി.രാജേഷ്, പാരിപ്പള്ളി വിനോദ്, ബിനി അനിൽ, എം.നൗഷാദ്, പനയം സജീവ്, പെരിനാട് മുരളി, ജയശ്രീ രമണൻ, കെ.ജി.തുളസീധരൻ, ടി.ആർ.ഗോപകുമാർ, തടത്തിൽ സലീം, കെ.എം.റഷീദ്, പരവൂർ ഹാഷിം, ശാന്തകുമാരി അമ്മ, ആർ.രമണൻ, പ്രസാദ് നാണപ്പൻ, വി.ഫിലിപ്പ്, ഓമനക്കുട്ടൻപിള്ള, വാളത്തുംഗൽ രാജഗോപാൽ, പുന്നല ഉല്ലാസ് കുമാർ, മോഹൻ പെരിനാട്, പാലത്തറ രാജീവ്, വീരേന്ദ്രകുമാർ, എസ്. സലാഹുദ്ദീൻ, കൊട്ടിയം ഗോപകുമാർ, നിസാർ കരുനാഗപ്പള്ളി, ഗീത ശിവൻ എന്നിവർ സംസാരിച്ചു.