കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 30ന് അഭിമുഖം നടക്കും. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം നേരിടുന്നതിനുള്ള പരിശീലനവും ജോലി ലഭിക്കുന്നതിന് ആവശ്യമായ ആത്മവിശ്വാസം സ്വായത്തമാക്കുന്നതിൽ ഉദ്യോഗാർത്ഥികളെ സഹായിക്കുകയും സോഫ്ട് സ്കിൽ ഡെവലപ്പ്മെന്റ് ട്രെയിനിംഗ്, കമ്പ്യൂട്ടർ ട്രെയിനിംഗ്, മാനേജ്മെന്റ് ട്രെയിനിംഗ്, എന്നിവ നൽകി ജോലി ലഭ്യമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും എംപ്ലോയബിലിറ്റി സെന്ററിൽ നടത്തിവരുന്നു.
18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 10.30ന് ആധാർകാർഡും മൂന്ന് ബയോഡേറ്റയുമായി കൊല്ലം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. ഫോൺ: 8281359930, 8304852968.