
കൊല്ലം: നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം സ്കൂൾ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഹൗസ് വൈസ് പുൽക്കൂട് നിർമ്മാണം, കരോൾ ഗാനം, ഐ.എൽ.എം സ്കിറ്റ് എന്നിവ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ക്ലാസ് തലത്തിൽ രൂപകല്പന ചെയ്ത കൈയെഴുത്ത് മാസികയുടെ പ്രകാശനം എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.ർമുരളീധരൻ നിർവഹിച്ചു. പ്രിൻസിപ്പൽ സരമാദേവി സന്ദേശം നൽകി. എസ്.എൻ.ഇ.എസ് സെക്രട്ടറി മുരളീധരൻ, പി.ടി.എ പ്രസിഡന്റ് പരിമൾ ചാറ്റർജി എന്നിവർ ആശംസ അറിയിച്ചു. വൈസ് പ്രിൻസിപ്പൽ പി.ശ്രീകല പരിപാടികൾക്ക് നേതൃത്വം നൽകി.