
കുണ്ടറ: പെരുമ്പുഴ ഡാൽമിയ ജംഗ്ഷനിൽ വീണ്ടും വിദേശമദ്യ വില്പനശാല ആരംഭിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്മാറിയില്ലെങ്കിൽ ജനകീയ സമരം ആരംഭിക്കുമെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. പ്രശ്നം നിയമസഭയിലും സർക്കാർ തലത്തിലും കൊണ്ടുവരുമെന്ന് എം.എൽ.എ ഉറപ്പുനൽകി. ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമ റസി. അസോസിയേഷൻ പ്രസിഡന്റ് എസ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി.അഭിലാഷ്, യു.ഡി.എഫ് ഇളമ്പള്ളൂർ മണ്ഡലം കമ്മിറ്റി ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോപൻ, സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം ടി.ജി.തുളസിദാസ്, മദ്യവിരുദ്ധ സമിതി ജില്ലാ സെക്രട്ടറിമാരായ ഫാ. ഗീവർഗീസ് തരകൻ, ട്വിങ്കിൾ പ്രഭാകരൻ, ജനകീയ പ്രതിരോധ സമിതി ജില്ലാ കമ്മിറ്റി അംഗം എൻ.വിജയകൃഷ്ണൻ, ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗം ടി.സി.അനിൽകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീശൻ, സി.പി.എം ഇളമ്പള്ളൂർ ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു, എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അംഗം ആർ.രാഹുൽ എന്നിവർ സംസാരിച്ചു.