കൊല്ലം: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായിരുന്ന പ്രൊഫ. ജോയിക്കുട്ടി പാലത്തുംഗലിന്റെ സ്മരണാർത്ഥമുള്ള സാഹിത്യ എൻഡോവ്‌മെന്റ് പുരസ്‌കാരം പ്രഖ്യാപിച്ചു. തപസ്യ കലാസാഹിത്യവേദി സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ കഥാ മത്സരത്തിൽ സുനിത സുകുമാരൻ (തൃശൂർ), ജി.ജ്യോതിലാൽ (കൊല്ലം), രാജേഷ് പിന്നാടൻ (കുന്നത്തൂർ) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ജനുവരി 12ന് കൊല്ലം ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ കാഷ് അവാർഡും ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.