
ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച മഴവില്ല് 2024 കരിങ്ങന്നൂർ ശിശു വിഹാറിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി.നായർ ഉദ്ഘാടനം ചെയ്തു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ. റീന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജയന്തി ദേവി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബിജു, ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ലിജി, ജെ. അമ്പിളി, നിസാർ വട്ടപ്പാറ, കെ.വിശാഖ്, ടി.കെ. ജ്യോതി ദാസ്, ഡി. രമേശൻ, മെഹറുനിസ, ജൂബെറിയ ബീവി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആർ.രേഖ എന്നിവർ സംസാരിച്ചു. എം.അൻസർ ട്രോഫികൾ വിതരണം ചെയ്തു.