chetti-

ചാത്തന്നൂർ: ചെട്ടിക്കുടി കുടുംബ കുട്ടായ്മയുടെ രണ്ടാം വാർഷികവും ആദരിക്കലും അവാർഡ് ദാനവും ചാത്തന്നൂർ കൊച്ചാലുംമൂട്ടിൽ/വിമലനഗറിൽ നടന്നു. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.കെ.വി.സനൽ കുമാർ അദ്ധ്യക്ഷനായി. ലൈഫ് കെയർ ഹോസ്പിറ്റൽ എം.ഡി ഡോ.സുശീലൻ ആമുഖപ്രസംഗം നടത്തി. വാസ്തുശാസ്ത്രത്തിൽ ഓണററി ഡോക്ടറേറ്റ് നേടിയ ഡോ. കാവിള എം.അനിൽ കുമാറിനെയും, ഡോ. ചന്ദന അനിൽ കുമാറിനെയും ഉപഹാരം നൽകി ആദരിച്ചു. ഡോ. കാവിള എം.അനിൽകുമാർ, ബാബു പാട്ടത്തിൽ, ശാലി ഗുരുദാസ്, രമ്യ രവി, അംബിക, സുനിമോൾ, ലതിക സത്യൻ, അനിത പട്ടേൽ, ആദിത്യ, ഡോ. കെ.വി.സനൽകുമാർ, സുജ, ശിവൻ, ഡോ.സുശീലൻ, ജയശ്രീ ബാലചന്ദ്രൻ, മഞ്ചു, ഡോ.ദീപേഷ് ,ഹരികുമാർ, വിമൽ കുമാർ എന്നിവർ നേതൃത്വം നൽകി. ഡോ. കാവിള എം. അനിൽകുമാർ സ്വാഗതവും ലതിക നെടിയവിള നന്ദിയും പറഞ്ഞു.