കുളത്തൂപ്പുഴ: വനത്തിനുള്ളിൽ വൃദ്ധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മടത്തറ ശിവൻമുക്ക് വഞ്ചിയോട് പ്രഭാകരനാണ് (54) മരിച്ചത്. നാട്ടുകാർ അഞ്ചൽ റേഞ്ചിലെ ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്റ്റേഷൻ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഒ നൗഷാദ്, ബി.എഫ്.ഒ എസ്.അനു, പ്രജീഷ്, ഗീതാമണി എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ചിതറ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: സീത. മക്കൾ: പ്രിജി, പ്രദീപ്.