തഴവ: പ്രതിപക്ഷ ബഹളത്തെ തുടർന്ന് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കമ്മിറ്റി കൂടാനാവാതെ പിരിഞ്ഞു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റി​നെതിരെ കള്ളക്കേസ് കൊടുക്കാൻ കമ്മിറ്റിയുടെ അനുവാദമില്ലാതെ പഞ്ചായത്ത് ലെറ്റർ ഹെഡ്ഡ് ദുരുപയോഗം ചെയ്തെന്ന് ആരോപിച്ചാണ് യോഗം അലങ്കോലപ്പെടുത്തിയത്. മുദ്രാവാക്യം വിളികളോടെ അദ്ധ്യക്ഷ വേദിയിലേക്ക് കടന്നതോടെയാണ് യോഗം പിരിച്ചു വിട്ടത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹാജരായില്ല. വൈസ് പ്രസിഡന്റായിരുന്നു അദ്ധ്യക്ഷൻ. പഞ്ചായത്ത് അംഗങ്ങളായ ഇർഷാദ് ബഷീർ, ദീപക്, ഹുസൈബ റഷീദ്, സൗമ്യ,സ്നേഹലത ,ഷാലി എന്നിവർ നേതൃത്വം നല്കി.