എഴുകോൺ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ 33-ാമത് ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് 28, 29 തീയതികളിൽ എഴുകോൺ നെടുമൺകാവ് മേഖലകളിൽ വരവേൽപ്പ് നൽകും. സംസ്കാരിക സംഘടനകളും എസ്.എൻ.ഡി.പി യോഗം ശാഖകളും പങ്കെടുക്കും. 28ന് വൈകിട്ട് 4ന് പേഴുക്കോണം മുക്ക് ശാഖ സ്വീകരണം നൽകും. തുടർന്ന് ചീരങ്കാവ് മംഗലത്ത് അങ്കണത്തിൽ

തീർത്ഥാടന സംഗമം മുൻ എം.എൽ.എ എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യും. ബി. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിക്കും. മംഗലത്ത് സരോജിനി അമ്മ പ്രാർത്ഥന നയിക്കും.

6.10 ന് എഴുകോണിലും 7.15 ന് ചൊവ്വള്ളൂരിലും സ്വീകരണം. 8ന് കരീപ്ര ജംഗ്ഷനിൽ ഒന്നാം ദിവസത്തെ പദയാത്ര സമാപന സമ്മേളനം ഓയിൽ പാം ഇന്ത്യൻ ചെയർമാൻ ആർ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ അദ്ധ്യക്ഷത വഹിക്കും. പാത്തല രാഘവൻ, ജുബിൻഷാ എന്നിവർ സംസാരിക്കും. 29ന് രാവിലെ 7ന് പെരുമ്പുഴ ജി. ലാലു തീർത്ഥാടന ദീപം തെളിക്കും. 8ന് വാക്കനാട് എസ്.എൻ.ഡി.പി ശാഖാങ്കണത്തിൽ സ്വീകരണവും അന്നദാനവും നടക്കും. തീർത്ഥാടന വിളംബര സമ്മേളനം എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി. പ്രമോദ് അദ്ധ്യക്ഷനാകും. സെക്രട്ടറി അശോകൻ സംസാരിക്കും. 9ന് നെടുമൺകാവ് പാലവിളയിൽ നടക്കുന്ന തീർത്ഥാടന വിളംബര സമ്മേളനം ഡി.സി.സി.ജനറൽ സെക്രട്ടറി പി. ഹരികുമാർ ഉദ്ഘാടനം ചെയ്യും. ബേബി സുകുമാരൻ അദ്ധ്യക്ഷത വഹിക്കും. വിവിധ സമ്മേളനങ്ങളിൽ പദയാത്ര ക്യാപ്ടൻ എഴുകോൺ രാജ് മോഹൻ, ശാന്തിനി കുമാരൻ,

നെടുവത്തൂർ ചന്ദ്രശേഖരൻ, കനകദാസ് , ഉദയഗിരി രാധാകൃഷ്ണൻ,കെ.എൻ. നടരാജൻ, രഞ്ജിനി ദിലീപ് എന്നിവർ സംസാരിക്കും.