കൊല്ലം: വാളകം കീഴൂട്ട് കുടുംബ സംഗമം 29ന് രാവിലെ 9 മുതൽ 4 വരെ വാളകം പ്രതീക്ഷാ കൺവൻഷൻ സെന്ററിൽ നടക്കും. രാവിലെ 10 ന് മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. പി. പ്രകാശ്‌കുമാർ ആമുഖപ്രസംഗം നടത്തും. ആർ. ദിവാകരൻപിള്ള കുടുംബചരിത്രാവതരണം നടത്തും. ബി. കൃഷ്ണകുമാർ, ഡോ. കെ. രാധാകൃഷ്‌ണ പിള്ള, റിട്ട. മേജർ ജനറൽ ഡി.വി. മഹേഷ്, പി. പ്രകാശ് കുമാർ, ഡോ. എസ്. ശ്രീകല എന്നിവർ സംസാരിക്കും. മുതിർന്ന പൗരൻമാരെയും മറ്റു പ്രതിഭകളെയും ആദരിക്കും. കെ.ബി. ഗണേശ്കുമാർ ആർ.ബാലകൃഷ്‌ണപിള്ള സ്മാരക സാഹിത്യപുരസ്‌കാരം സമ്മാനിക്കും. ഡോ. എസ്.ഡി. അനിൽകുമാർ പുരസ്ക്‌കാരം ഏറ്റുവാങ്ങും.
ജനറൽ കൺവീനർ ബി. ശ്രീകുമാർ സ്വാഗതവും സുജിത് വിലങ്ങറ നന്ദിയും പറയും.